പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/07/2025 )

കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു കൃഷി വകുപ്പിന്റെ കീഴില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക് ചെറുകിട ഉല്‍പാദന യൂണിറ്റ്, വന്‍കിട ഉല്‍പാദന യൂണിറ്റ്, വിത്തുല്‍പാദന യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ്, സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. അപേക്ഷ ഫോം കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍: 0468 2222597. ഇ മെയില്‍ [email protected] 71-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ക്ഷണിച്ചു പുന്നമടക്കായലില്‍ ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്‍ട്രികള്‍ നല്‍കാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന…

Read More