ഫ്‌ളാഷ് മോബ് (മേയ് 22) തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് (മേയ് 22) രാവിലെ 10.30ന് ഫ്‌ളാഷ് മോബ് നടക്കും. തൊഴില്‍മേള 24ന് കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. സെയില്‍സ് മാനേജര്‍, മെക്കാനിക്ക്, പൈത്തണ്‍ ട്രെയിനര്‍, സിസിടിവി ടെക്നീഷ്യന്‍, ഡ്രൈവര്‍, ഷോറൂം മാനേജര്‍, ഗേറ്റ് മോട്ടര്‍ ടെക്നീഷ്യന്‍, ഹോം ഓട്ടോമേഷന്‍ ടെക്നീഷ്യന്‍ അവസരങ്ങളാണുളളത്. ഫോണ്‍ : 9495999688. വ്യക്തിഗത വിവരങ്ങള്‍ നല്‍കണം കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തികരിച്ച് ഏകീക്യത തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണം. അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാം. ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി,…
Read Moreടാഗ്: Pathanamthitta District: Important Announcements (21/05/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/05/2025 )
മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ് – റൂബെല്ല വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചുവയസുവരെയുള്ള കുട്ടികളെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ടെത്തി വാക്‌സിനേഷന്‍ നല്‍കും. ജില്ലയില്‍ 99 ശതമാനം കുട്ടികളും വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്‌സിനേഷന്‍ കുറവുള്ള ബ്ലോക്കുകളില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കും. മറ്റ് 10 രോഗങ്ങളുടെ വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയവര്‍ക്ക് അവ കൂടി എടുക്കാന്‍ അവസരം നല്‍കും. കുഞ്ഞ് ജനിച്ച് 9 – 12, 16 – 24 മാസങ്ങളില്‍ നല്‍കുന്ന രണ്ട് ഡോസ് മീസില്‍സ് – റൂബെല്ല വാക്‌സിനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. അഞ്ച്…
Read More