പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/03/2025 )

തോട്ടപ്പുഴശ്ശേരിയില്‍ (മാര്‍ച്ച് 22) മോക്ഡ്രില്‍ റീബില്‍ഡ് കേരള-പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി (മാര്‍ച്ച് 22) തോട്ടപ്പുഴശ്ശേരി, നെടുംപ്രയാറിലെ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗത്ത്   മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും  കിലയും സംയുക്തമായാണ്  നടത്തുക.   പോലിസ്, അഗ്നിസുരക്ഷാസേന, ആരോഗ്യം, വൈദ്യുതി, ജലഅതോറിറ്റി വകുപ്പുകള്‍ മോക്ക്ഡ്രില്ലുമായി  സഹകരിക്കും. ഭൂമി ഏറ്റെടുക്കല്‍ :  ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികളുടെ പ്രാരംഭ നടപടിയായി സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം നടത്തുന്നതിന് സംസ്ഥാനതല ‘സോഷ്യല്‍ ഇമ്പാക്ട് അസെസ്‌മെന്റ്’ അംഗീകൃത ഏജന്‍സികളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വെബ്‌സൈറ്റ് വിലാസം ടീം അംഗങ്ങളുടെ പേര് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപേക്ഷ മാര്‍ച്ച് 28 നകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), കലക്ടറേറ്റ്, പത്തനംതിട്ട  മേല്‍വിലാസത്തില്‍ അയക്കണം.…

Read More