പരിശീലനം മാറ്റിവച്ചു തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27 ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535. പ്രവേശനം ആരംഭിച്ചു ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753. തൊഴില്‍മേള അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9495999688, 9496085912. നിയമസഹായ ക്ലിനിക്ക് വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22…
Read More