കരാര്‍ നിയമനം എന്റെ കേരളം പദ്ധതിയിലേക്ക് സിഡിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരുടെ ഒഴിവുകളുണ്ട്. വിശദ വിവരങ്ങള്‍ www.cdit.org, www.careers.cdit.org വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. www.careers.cdit.org ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി മേയ് 23. ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം / ഇളവ് ദേശീയപാത-66 ന്റെ വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായുളള ടിപ്പര്‍ വാഹനങ്ങള്‍ സ്‌കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണം ഉള്‍പ്പെടെയുളള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍. 43 ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നാണ് ലോറികളെ ഒഴിവാക്കിയത്. ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്‌കൂള്‍ സമയത്ത് വേഗത കുറയ്ക്കണം. വാഹനങ്ങളുടെ അശ്രദ്ധയാലുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കമ്പനി അധികൃതര്‍ക്കാണ് ഉത്തരവാദിത്തം.…
Read More