പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/04/2025 )

ലൈഫ് മിഷനിലൂടെ ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്.  മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ  പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ  ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി   ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക്  ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍…

Read More