പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ചും നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതിനുമുള്ള ജില്ലാതല പുരസ്കാരം പെരിങ്ങര ഗ്രാമപഞ്ചായത്തിന്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്ത് കുമാറില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പുരസ്കാരം ഏറ്റുവാങ്ങി. പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോന് അധ്യക്ഷനായി. ഇ-ലേലം കോന്നി പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍ www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630. ഇ- മെയില്‍ [email protected] കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കര്‍ഷകതൊഴിലാളികളുടെ…
Read Moreടാഗ്: Pathanamthitta District: Important Announcements (15/07/2025)
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 15/07/2025 )
ഇരവിപേരൂര്‍ ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃക: മന്ത്രി എം ബി രാജേഷ് മാലിന്യ സംസ്കരണം സമൂഹത്തിന്റെ ഉത്തരവാദിത്ത്വം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വളളംകുളത്ത് നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പദ്ധതി യാഥാര്‍ഥ്യമാക്കിയതിന് ഗ്രാമപഞ്ചായത്തിനെ അഭിനന്ദിക്കുന്നു. ഏറെ പ്രതിസന്ധി അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയതെന്ന് അറവുശാല ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ആരോഗ്യകരവും ശുചിത്വവുമായ മാംസം ജനങ്ങളുടെ അവകാശമാണ്. ഇതുപോലുള്ള ആധുനിക അറവുശാല നാടിനുവേണം. മേന്മയേറിയ മാംസം നല്‍കുന്നതിനൊപ്പം ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നു. സര്‍ക്കാര്‍ എന്ത് നടപ്പാക്കിയാലും എതിര്‍ക്കാന്‍ കുറച്ചുപേരുണ്ടാകും. എല്ലാവരും സ്വയം പണ്ഡിതരാകാന്‍ ശ്രമിക്കുന്നു. അറിയാത്ത കാര്യങ്ങള്‍ ആധുനികമെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഒട്ടേറെ കടമ്പ കടന്ന് ഗ്രാമപഞ്ചായത്ത് ലക്ഷ്യത്തിലെത്തി. സ്വകാര്യ പങ്കാളിത്തേത്തോടെ ബി.ഒ.ടി വ്യവസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതി അറവുമാടുകളെ നൂതന സംവിധാനത്തിലൂടെ മെഷീന് വഴി അണുവിമുക്തമാക്കി കശാപ്പു…
Read More