പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/11/2025 )

PHOTO;Yahiya H. Pathanamthitta    നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് രാവിലെ 11.30 ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനം നടക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയാകും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.       ക്വട്ടേഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഉപയോഗയോഗ്യമല്ലാത്ത സാധന സാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.…

Read More