പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/11/2025 )

കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറകടര്‍ വി മുരുകദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ…

Read More