പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/04/2025 )

ജൈവവൈവിധ്യ കോണ്‍ഗ്രസ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്  തിരുവല്ലയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്  ഉദ്ഘാടനം  ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍ അനില അധ്യക്ഷയായി. ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. മാത്യു കോശി പുന്നക്കാട് ,  ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. തോംസണ്‍ ഡേവിസ,് തിരുവല്ല അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ വി. കെ മിനി കുമാരി, കോഴഞ്ചേരി അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ പി. ഐ അനിത,  ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം അധ്യാപിക ഡോ. കെ. ഷീജ  എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന-ജില്ലാതലത്തില്‍  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം , പെന്‍സില്‍ – ജലഛായ ചിത്രരചനാമത്സരം, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നിവയും ശാസ്ത്ര വിഷയങ്ങളിലെ…

Read More