പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/03/2025 )

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം: ബിഎല്‍എ മാരെ നിയമിക്കണം 2026ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയുടെ  ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് ലവല്‍ ഏജന്റുമാരെ (ബിഎല്‍എ) അംഗീകൃത  രാഷ്ട്രീയപാര്‍ട്ടികള്‍ അടിയന്തരമായി നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. ബിഎല്‍എ മാരെ നിയമിക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞതിനാല്‍ ബിഎല്‍എ മാരുടെ ലിസ്റ്റ് നല്‍കിയിട്ടില്ലാത്ത അംഗീകൃത  രാഷ്ട്രീയ പാര്‍ട്ടികള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട ഇ.ആര്‍.ഒ മാര്‍ക്ക് ലിസ്റ്റ് കൈമാറണം. മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി  സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജെക്ടിനായി തിരഞ്ഞെടുത്തത്. ഐ സി എ ആര്‍ – ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹെദരാബാദ്, കോയിപ്രം  ബ്ലോക്ക് പട്ടിക…

Read More