ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിച്ചു ലഹരി വിമുക്ത കേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു. ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഈ മാസം 20നകം [email protected] എന്ന ഇ മെയില്‍ മുഖേന അയക്കണം. ഫോണ്‍-0471 2 726 275, 9447 225 524 ശബരിമല സുരക്ഷാ യാത്ര 22 ലേക്ക് മാറ്റി ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് നടത്താനിരുന്ന ശബരിമല സുരക്ഷാ യാത്ര ഒക്ടോബര്‍ 22 ലേക്ക് മാറ്റി. പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയുമാണ് സുരക്ഷാ യാത്ര നടത്തുന്നത്. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും. ലഹരി വിരുദ്ധ കാമ്പയിന്‍: ദീപശിഖാ പ്രയാണം നടത്തി ലഹരി വിരുദ്ധ കാമ്പയിന്റെ…
Read More