പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/01/2023)

കുമ്പഴ – പ്ലാവേലി റോഡിന് 7.25 കോടി രൂപ അനുവദിച്ചു ശബരിമല മഹോത്സവത്തോടനുബന്ധിച്ച്  ആറന്മുള മണ്ഡലത്തിലെ കുമ്പഴ – പ്ലാവേലി റോഡ് നിർമ്മാണത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ബി.എം , ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി മൂലം പ്രദേശ വാസികൾ ഉൾപ്പടെയുള്ള യാത്രക്കാർ ഏറെ ദുരിതം അനുഭവിച്ചിരുന്നു. ഇവിടെ സംരക്ഷണ ഭിത്തിയും , ആവശ്യമുള്ള ഭാഗങ്ങളിൽ കലുങ്കുകൾ ഉൾപ്പടെ റോഡ് പ്രവൃത്തിയുടെ ഭാഗമായി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. റോഡിന്റെ സാങ്കേതിക അനുമതി , ടെൻഡർ ഉൾപ്പടെയുള്ള  നടപടികൾ പൂർത്തീകരിച്ചു ഉടനെ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയാകുന്നതോടു കൂടി ശബരി തീർത്ഥാടകർക്കും , യാത്രക്കാർക്കും ഏറെ പ്രയോജനപ്രദമാകുമെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. സാക്ഷ്യപത്രം ഹാജരാക്കണം…

Read More