തിരുവാഭരണ ഘോഷയാത്ര: പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ജനുവരി 12ന് പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തൊഴില്‍സഭ 12ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ജനുവരി 12ന് രാവിലെ 10.30 ന് പഴകുളം പാസ്ഓഡിറ്റോറിയത്തില്‍ തൊഴില്‍സഭ സംഘടിപ്പിക്കും. തൊഴില്‍ സഭയില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തൊഴില്‍ തേടുന്നവര്‍ ,സ്വയം തൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭക താത്പര്യമുള്ളവര്‍, സംരംഭക പുനരുജ്ജീവനം ആവശ്യമുള്ളവര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ജില്ലയിലെ ആദ്യത്തെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന് തുടക്കമായി ജില്ലയില്‍ പറക്കോട് ബ്ലോക്കിന്…
Read More