പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (07/11/2022 )

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നു; അപേക്ഷ നല്‍കണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 1977 ജനുവരി ഒന്നിന് മുന്‍പ് ആദിവാസികളുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റാന്നി താലൂക്ക് പരിധിയിലെ ഭൂരഹിതരായ ആദിവാസികള്‍ ഇന്നു(08) മുതല്‍ ഒരു മാസത്തിനകം താലൂക്ക് ഓഫീസിലോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു   ശബരിമല തീര്‍ഥാടനം; വെജിറ്റേറിയന്‍ ഭക്ഷണവില നിശ്ചയിച്ച് ഉത്തരവായി ശബരിമല സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔട്ടര്‍ പമ്പ ഉള്‍പ്പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ക്ക്…

Read More