അധ്യാപക ദിനാചരണം നടത്തി കൈപ്പട്ടൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ ഹിന്ദി ക്ലബിന്റെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം നടത്തി. കുട്ടികള്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പ്രധാന അധ്യാപിക ടി.സുജ, ആര്‍.ശ്രീദേവിയമ്മ, ആര്‍.ബിന്ദു, പി.എസ് സബിധ തുടങ്ങിയവര്‍ പങ്കെടുത്തു. സമയം നീട്ടി മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശിക ഒടുക്കുന്നതിനുളള സമയം നവംബര്‍ 30 വരെ നീട്ടി. കുടിശിക ഒടുക്കുവാനുളള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320158 സഹായഹസ്തം പദ്ധതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി…
Read More