ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിക്കുക. ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 നകം ഇ-ഗ്രാന്റ്സ് 3.0-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷ തീയതി നീട്ടി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 2022 – 23 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.…
Read More