പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/09/2025 )

സ്റ്റേഡിയം നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്:സിന്തറ്റിക് ട്രാക്ക് നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു:മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍മാണ കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ എണ്ണം കൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണം. സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. കഴിഞ്ഞ ദിവസം മന്ത്രി സ്റ്റേഡിയം സന്ദര്‍ശിച്ചതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പവലിയന്‍…

Read More