സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കോന്നിയില്‍ തുടക്കമായി

konnivartha.com: പത്തനംതിട്ട ജില്ലയുടെ മലയോര മണ്ണിൽ ആവേശം വാനോളം ഉയർത്തി സിപിഐ എം ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായ പൊതു പ്രസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതാണ് സമ്മേളനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിൽ പാർട്ടി നേടിയ മുന്നേറ്റത്തെ വൻ ആവേശത്തോടെയാണ് പ്രവർത്തകരും ജനങ്ങളും ഏറ്റെടുത്തത്. ഇതിൻ്റെ നേർസാക്ഷ്യമാണ് മലയോര മണ്ണിൽ ചുവപ്പിൻ പ്രസ്ഥാനത്തിൻ്റെ സമ്മേളനത്തിന് ലഭിക്കുന്ന സ്വീകാര്യത. അനശ്വര രക്തസാക്ഷികളായ ജോസ് സെബാസ്റ്റ്യൻ്റെയും, എം.രാജേഷിൻ്റെയും, വള്ളിയാനി അനിരുദ്ധൻ്റെയും രക്തം വീണ മണ്ണിലെ പാർട്ടിയുടെ ആദ്യ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നപ്പോൾ രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെയെന്ന മുദ്രാവാക്യം വാനിലുയർന്നു. ലോക പ്രസക്തനായ ഗുരു നിത്യ ചൈതന്യയതി ജനിച്ച മണ്ണിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് രക്തപതാക സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉയർത്തി. തുടർന്ന് പ്രത്യേകം തയ്യാറാക്കായ രക്തസാക്ഷി…

Read More