അതിദരിദ്രരില്ലാത്ത ജില്ലയായി പത്തനംതിട്ട :പ്രഖ്യാപനം നടത്തി മന്ത്രി വീണാ ജോര്‍ജ്; 2392 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തരാക്കി പത്തനംതിട്ടയെ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ജില്ലയിലെ 2392 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി. ജില്ലയില്‍ അതിദരിദ്രരില്ലാത്ത തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ഒഴികെ 56 തദ്ദേശസ്ഥാപനങ്ങളിലായി 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ആദ്യം കണ്ടെത്തിയത്. ഇവരില്‍ മരണപ്പെട്ടവര്‍, അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍, കണക്കില്‍ ഇരട്ടിച്ചവര്‍ എന്നിങ്ങനെ 187 പേരെ ഒഴിവാക്കി. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ പൊതുഘടങ്ങളെ അടിസ്ഥാനമാക്കി ഓരോ കുടുബത്തിനും ആവശ്യമായ സേവനം ഉള്‍പെടുത്തിയാണ് മൈക്രോപ്ലാന്‍ തയ്യാറാക്കിയത്. 724 കുടുംബങ്ങള്‍ക്ക് ഭക്ഷണം, 924 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനം, 327 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം, 91 കുടുംബങ്ങള്‍ക്ക് വരുമാന ഉപാധികള്‍…
Read More