ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി. (ഏപ്രില്‍ 9) രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Read Moreടാഗ്: Pathanamthitta: Anil K Antony first in the ballot; Thomas Isaac fourth
പത്തനംതിട്ട : ബാലറ്റില്‍ ആദ്യം അനില്‍ കെ ആന്റണി;തോമസ് ഐസക്ക് നാലാമത്
konnivartha.com : ബാലറ്റില്‍ ആദ്യം വരുക ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി അനില്‍ കെ ആന്റണിയുടെ പേര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി രണ്ടാമതും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. പി.കെ. ഗീതാ കൃഷ്ണന്‍ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ പേര് ബാലറ്റില്‍ വരുന്നത്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (സെക്കുലര്‍) സ്ഥാനാര്‍ഥി ജോയി പി. മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥികളായ അനൂപ് വി ഏഴാമതും കെ.സി. തോമസ് എട്ടാമതും വരും. ഇതിന് പുറമേ നോട്ടകൂടി ഉള്‍പ്പെടുമ്പോള്‍ ബാലറ്റിലെ ആകെ ബട്ടണുകളുടെ എണ്ണം ഒന്‍പതാകും. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ ബാലറ്റിലെ ക്രമനമ്പര്‍ നിശ്ചയിക്കുന്നത്. ഇതില്‍തന്നെ ദേശീയ പാര്‍ട്ടികള്‍,…
Read More