konnivartha.com: കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി.വി കോട്ടയം 291 -നമ്പർ എന്‍ എസ് എസ് കരയോഗത്തിന്‍റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുകയായിരുന്നു.പേരാമ്പ്ര നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായിരുന്നു. വിജ്ഞാനപോഷിണി വായനശാലയുടെ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ :കെ രാജമ്മ (എസ്എൻഡിപി യുപി സ്കൂൾ മുന്‍ ഹെഡ്മിസ്ട്രസ് ) മക്കൾ :അജയ് ലാല്‍ , ഡോക്ടർ ലിജ. വി. നായർ മരുമക്കൾ :ആർ .പ്രദീപ് കുമാര്‍ , ദീപ അജയ് കൊച്ചുമക്കൾ :ദേവദത്ത്, ഗൗതം, ലക്ഷ്മി, ഗാഥ സംസ്കാരകർമ്മം വ്യാഴാഴ്ച 12 30ന് വീട്ടുവളപ്പിൽ (17/07/2025 )
Read Moreടാഗ്: passed away
മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി ഓമനയമ്മ (76) അന്തരിച്ചു
അടൂർ. പറക്കോട് ചിരണിക്കൽ അത്തിട്ട പുത്തൻവീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (76) വാർദ്ധക്യസഹജമായ രോഗകാരണങ്ങളാൽ അന്തരിച്ചു. 2020ൽ മകൻ സംരക്ഷണം നല്കാത്തതിനെ തുടർന്ന് അടൂർ പോലീസിൽ പരാതി നല്കി പോലീസ് സഹായത്തോടെ മഹാത്മയിൽ അഭയം തേടിയതായിരുന്നു ഇവർ. മരണ വിവരം മകനെ അറിയിച്ചെങ്കിലും അന്ത്യകർമ്മങ്ങൾക്കായി അമ്മയുടെ മൃതശരീരം ഏറ്റെടുക്കുവാൻ ഇയാൾ തയ്യാറാകാത്തതിനെ തുടർന്ന് ചായിലോട് മൗണ്ട്സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും ഏറ്റെടുക്കുവാൻ സന്നദ്ധമായി വന്നാൽ മൃതദ്ദേഹം വിട്ട് നല്കാൻ തയ്യാറാണെന്ന് മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
Read Moreഅടൂര്‍ മഹാത്മ അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഗതി മന്ദിരത്തിലെ അന്തേവാസി ഗോപാലകൃഷ്ണന്‍ (88) നിര്യാതനായി. ചൂരക്കോട് കളത്തട്ട് ഭാഗത്ത് അവശനിലയില്‍ കാണപ്പെട്ടതും പരസ്പരവിരുദ്ധമായി സംസാരിക്കുകയും ചെയ്ത ഇദ്ദേഹത്തെ 2019 ജൂണ്‍ 9ന് അടൂര്‍ പോലീസാണ് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചത്. മൃതദേഹം ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ബന്ധുക്കളെത്തിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍ : 04734299900
Read Moreനിര്യാതനായി
വി കോട്ടയം ചാമക്കാല വടക്കേതില്‍ കാര്‍ത്തിക്ക് പി അശോക് (34 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് 4 മണി മുതൽ 7 മണി വരെ വി.കോട്ടയം ചാമക്കാല വടക്കേതിൽ ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ചെങ്ങന്നൂർ ചെറിയ നാട്ടുള്ള വസതിയിൽ നാളെ 11 മണിക്ക് സംസ്കാരം നടക്കും.
Read More