konnivartha.com; 39-മത് നിലക്കൽ പരുമല തീർഥാടന പദയാത്ര നടന്നു . പരിശുദ്ധ പരുമല തിരുമേനിയുടെ 123-മത് ഓർമ്മ പെരുനാളിനോടനുബന്ധിച്ചാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് കടന്നുവന്ന ക്രിസ്തുവിൻ്റെ അരുമശിഷ്യൻ വി മാർത്തോമാ ശ്ളീഹായാൽ സ്ഥാപിതമായ നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ നിന്നുമാണ് പദയാത്ര ആരംഭിച്ചത്. നിലക്കൽ സെൻറ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ പ്രഭാത നമസ്കാരത്തിനു ശേഷം അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡണ്ട് അഭി . മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം പദയാത്ര ആരംഭിച്ചു. ആങ്ങമൂഴി സെൻറ് ജോർജ് ,നിലക്കൽ സെൻറ് തോമസ് ദേവാലയങ്ങളിലെ പദയാത്രികർ ഉൾപ്പടെ പരുമലതിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചി രിക്കുന്ന സീതത്തോട് സെൻറ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ധുപപ്രാത്ഥനകൾ നടത്തി എൺപത്തിയാറു മിസ് ബഹുൽ ഉലൂം ജമാ അത്തിനു മുൻപിൽ മൗലവി ഷമ്മാസ് ബാഖവിയും ചിറ്റാർ ശ്രീകൃഷ്ണപുരം ശ്രീ മഹാവിഷ്ണു…
Read Moreടാഗ്: parumala church
പരുമലപള്ളി പെരുന്നാള്‍ : നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി
konnivartha.com; പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
Read Moreപരുമലപള്ളി പെരുന്നാള്‍: തിരുവല്ല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക്
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പ് വിലയിരുത്തി konnivartha.com; ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്നു വരെ നടക്കുന്ന പരുമലപള്ളി പെരുന്നാളിനോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി തിരുവല്ല ഡിപ്പോയില്‍ 24 മണിക്കൂറും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിക്കും. 9188933746 ആണ് നമ്പര്‍. തീര്‍ത്ഥാടകര്‍ക്കായി രാത്രിയിലടക്കം വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസ് ഉണ്ടാകും. പെരുന്നാളിന്റെ ഒരുക്കം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പരുമലപള്ളി സെമിനാരി ഹാളില്‍ വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും തിരുവല്ല, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാരോട് മന്ത്രി ആവശ്യപ്പെട്ടു. 10 സെക്ടറായി തിരിച്ച് സുരക്ഷയ്ക്കായി വിശദമായ പദ്ധതി പൊലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പൊലിസ് സേവനം ഉണ്ടാകും. 25 കേന്ദ്രങ്ങളില്‍ പൊലിസ് ട്രാഫിക് നിയന്ത്രിക്കും. വാഹനങ്ങള്‍ക്കായി വിപുലമായ പാര്‍ക്കിങ്…
Read More