ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

  പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര കായികരംഗ ഉത്തേജകമരുന്ന് വിരുദ്ധ കൺവെൻഷനിന്റെ 10-ാമത് യോഗത്തിൽ (COP10) ഇന്ത്യ സജീവമായി പങ്കെടുത്തു. ആഗോളതലത്തിൽ കായികരംഗത്തെ ധാർമികത പ്രോത്സാഹിപ്പിക്കുന്നതിനും ഉത്തേജക മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ, നിയമസാധുതയുള്ള ഏക അന്താരാഷ്ട്ര സംവിധാനമായ ഈ കൺവെൻഷന്റെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. കേന്ദ്ര സ്പോർട്സ് സെക്രട്ടറി ഹരി രഞ്ജൻ റാവുവും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഡയറക്ടർ ജനറൽ അനന്ത് കുമാറും ഉൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘം 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും ആഫ്രിക്കൻ യൂണിയൻ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി, ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA), മറ്റ് അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ പ്രതിനിധികളുമായും ചർച്ച നടത്തി. യോഗത്തിൽ, ഏഷ്യ-പസഫിക് (ഗ്രൂപ്പ് IV) ബ്യൂറോയുടെ 2025–2027 കാലയളവിലേക്കുള്ള ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. COP10 ബ്യൂറോയുടെ അധ്യക്ഷ…

Read More