കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രമായി ഒതുങ്ങിയ സ്‌കൂള്‍ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടി വിദ്യാര്‍ഥികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ‘മക്കള്‍ക്കൊപ്പം’ രക്ഷാകര്‍തൃ വിദ്യാഭ്യാസ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഈ കാലത്ത് വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ട നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസുകളായിരുന്നു പഠനത്തിന് ആദ്യ ആശ്രയം. ഇപ്പോള്‍ അതതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ ക്ലാസുകളും മറ്റുമുണ്ട്. എന്നാല്‍ കൂട്ടുകൂടാനും അധ്യാപകരുമായി മുഖാമുഖം സംവദിക്കാനുമൊക്കെ കഴിയാതെ വരുന്ന ബാലകരും കൗമാരക്കാരുമെല്ലാം വലിയതോതിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. ജീവിതത്തിന്റെ താളക്രമം തെറ്റിയതുമൂലമുള്ള പ്രയാസങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കാണാന്‍ രക്ഷിതാക്കള്‍ക്കു കഴിയുന്നുമില്ല. ഇതു പരിഹരിക്കാനുള്ള…
Read More