konnivartha.com: പന്തളം തെക്കേക്കര പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പൊങ്ങലടി SVHS ൽ നടന്നു.സ്കൂളിൽ പുതിയതായി എത്തിയ കുട്ടികളെ പൂക്കൾ നൽകി വാദ്യമേളത്തിന്‍റെ അകമ്പടിയോടുകൂടി ജനപ്രതിനിധികളും, അധ്യാപകരും,PTA അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത്തിന്‍റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കവി കോന്നിയൂർ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.HM പ്രിയാ റാണി, സ്കൂൾ മാനേജർ സോയ,BRC ട്രയിനർ ഗംഗ,JHI വിനോദ്, സിന്ധു നായർ, ജയശ്രീ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
Read More