പമ്പ- ശബരിമല (1980 -81 വര്‍ഷത്തിലെ ചിത്രങ്ങള്‍ അയ്യപ്പസ്വാമി- ജനനവും ചരിത്രവും മധുര, തിരുനെല്‍വേലി, രാമനാഥപുരം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്ന പാണ്ഡ്യരാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന തിരുമലനായ്ക്കരാല്‍ പുറത്താക്കപ്പെട്ട പാണ്ഡയരാജവംശത്തിലെ അംഗങ്ങള്‍ വള്ളിയൂര്‍, തെങ്കാശി,ചെങ്കോട്ട, അച്ചന്‍കോവില്‍, ശിവഗിരി എന്നിവിടങ്ങളില്‍ താമസിച്ചുവന്നു. തിരുവിതാംകൂറിന്റെ ചില ഭാഗങ്ങളില്‍ അവര്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തിരുന്നു. ശിവഗിരിയിലെ ചെമ്പഴനാട്ടുകോവിലിലുള്ള ചിലര്‍ക്ക് തിരുവിതാംകൂര്‍ രാജാവ് പന്തളരാജ്യം ഭരിക്കാനുള്ള അവകാശം നല്‍കിയിരുന്നു. എണ്ണൂറു വര്‍ഷം മുമ്പ് ഈ രാജവംശത്തിലാണ് അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനായ രാജശേഖരന്‍ എന്ന രാജാവ് ജീവിച്ചിരുന്നത്. നീതിമാനും ധര്‍മ്മനിഷ്ഠനുമായ രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ സന്തുഷ്ടരായി കഴിയുകയും രാജ്യം സുവര്‍ണ്ണകാലഘട്ടത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്തു. എന്നാല്‍, ഒരു ദുഃഖം രാജാവിനെ വിട്ടുമാറാതെ പിന്തുടര്‍ന്നു. അദ്ദേഹത്തിന് പുത്രസൗഭാഗ്യം ലഭിച്ചില്ല. അതിനാല്‍ ചെങ്കോലേന്താന്‍ ഒരു അനന്തരാവകാശി ഇല്ലാതായി. നിസ്സഹായരായ രാജാവും രാജ്ഞിയും ശിവഭഗവാനോട് ഒരു കുഞ്ഞിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുവന്നു. ഇതേകാലത്തു തന്നെ മഹിഷാസുരന്‍ എന്ന…
Read More