KONNIVARTHA.COM ; ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി. നുറ്റി ഇരുപത്തി ഏഴാമത് മാരാമൺ കൺവൻഷൻ ഈ മാസം പതിമൂന്നാം തീയതി മുതലാണ് ആരംഭിക്കുന്നത്. പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെയാണ് കൺവെൻഷൻ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് രാവിലെയും വൈകുന്നേരവും മാത്രമാണ് യോഗങ്ങൾ നടക്കുന്നത് . സാമൂഹിക അകലം പാലിച്ച് 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് കൺവൻഷനായി മാരാമണിലെ പമ്പാതീരത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് ഒരേ സമയം ഇരിക്കാവുന്ന പന്തലാണ് സാധാരണ ഒരുക്കുന്നത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമാണ് പന്തലിന്റെ വലുപ്പം കുറച്ചിരിക്കുന്നത്.പൂർണ്ണമായും തുറന്ന രീതിയിലുള്ള പന്തലുകൾ ഒരുക്കിയിരിക്കുന്നതിനാൽ കോവിഡ് വ്യാപന ഭീഷണി കുറവാണെന്നും മാരാമൺ കൺവെൻഷർ സംഘാടകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണയും മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ടു കോവിഡ് വ്യാപനം…
Read More