ശബരിമലയുടെ ചരിത്രത്തിൽ ഇതാദ്യമായി സംസ്ഥാന സർക്കാർ അഖില ലോകഅയ്യപ്പ ഭക്തരുടെ സംഗമം സെപ്തംബർ ആരംഭത്തിൽ പമ്പയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി വി എൻ വാസവൻ. ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെ ക്രട്ടറിയേറ്റിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ നടത്താനുദ്ദേശിക്കുന്ന അയ്യപ്പ സംഗമത്തിന്റെ തീയതിയും വിശദമായ പരിപാടികളും ഉടൻ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രശസ്ത വ്യക്തികളും സംഗമത്തിൽ പങ്കാളികളാകുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ കൂടുതൽ ഊർജ്ജിതമായി നടപ്പിൽവരുത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ എത്തിച്ചേരുന്ന അയ്യപ്പസംഗമത്തിന് മുന്നോടിയായി ശബരിമലയും മറ്റിടങ്ങളും പൂർണ്ണസജ്ജമാവുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ നീങ്ങണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ശബരിമല തീർത്ഥാടകർക്കായി ഇടത്താവളങ്ങളിലും, ശബരിമലയിലും കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ തന്നെ…
Read Moreടാഗ്: pamba samgamam
ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കും : മന്ത്രി വാസവൻ (ദേവസ്വം വകുപ്പ് മന്ത്രി)
konnivartha.com/ sabarimala : ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ബഹുനില മന്ദിരം നിർമിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച കിഫ്ബി ഫണ്ടിൽ നിന്നുമാണ് കെട്ടിടം നിർമിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമാണം സമീപഭാവിയിൽ പൂർത്തിയാകും. ശബരിമല തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ മാസ്റ്റർ പ്ലാനിന് കാബിനറ്റ് അംഗീകാരം ലഭിച്ചു. ഇതിൽ 778 കോടി ശബരിമല വികസനത്തിനും 255 കോടി പമ്പയുടെ വികസനത്തിനുമാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാർത്ഥ്യമാക്കും. ശബരിമല റോപ്പ് വേയും ഉടൻ യാഥാർത്ഥ്യമാകും. ശബരിമലയിൽ എത്തുന്ന വയോധികർക്കും…
Read Moreപമ്പാ മണപ്പുറത്ത് പമ്പാസംഗമം 12 ന്
ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന ചടങ്ങിൽ സിനിമാതാരം ജയറാം വിശിഷ്ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ .പ്രമോദ് നാരായണൻ, അഡ്വ. കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreപമ്പാസംഗമം പുനരാരംഭിക്കുന്നു; ജനുവരി 12 മുതൽ
konnivartha.com: ശബരിമല: 2018ലെ പ്രളയത്തെത്തുടർന്നു മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 12ന് വൈകിട്ടു നാലുമണിക്കു ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സംഗമം ഉദ്ഘാടനം ചെയ്യും. നടൻ ജയറാം ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. ആധ്യാത്മികമ, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങു സംഘടിപ്പിക്കുന്നത്. പ്രളയത്തെത്തുടർന്ന് മുടങ്ങിയ പമ്പാസംഗമം തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാരണവും നടന്നിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഗമത്തിന്റെ ഭാഗമായി പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നും പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
Read More