വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.     അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…

Read More

പമ്പ, അച്ചൻകോവിൽ നദികളിലെ 20 കടവുകളില്‍ നിന്നും മണല്‍ വാരും

konnivartha.com: നദികളിലെ മണൽ വാരാനുള്ള നടപടികൾക്കു തുടക്കമായപ്പോൾ ജില്ലയിൽ തിരഞ്ഞെടുത്ത് 2 നദികളിലെ 20 കടവുകൾ. പമ്പ, അച്ചൻകോവിൽ നദികളിലെയാണ് 20 കടവുകളും. മണിമലയാറ്റിലെ കടവുകളുടെ കാര്യം തീരുമാനമായില്ല.   പത്തനംതിട്ട ഉൾപ്പെടെ 8 ജില്ലകളിൽ മണൽ വാരാമെന്നാണ് പഠന റിപ്പോർട്ട്. 2016ൽ നിയമ ഭേദഗതിയിലൂടെയാണ് മണൽ വാരലിന് വിലക്ക് ഏർപ്പെടുത്തിയത്.ജില്ലയിൽ 20 കടവുകളിൽ മണൽ വാരാനുണ്ടെന്നാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി)യുടെ പഠന റിപ്പോർട്ടിൽ പറയുന്നത്.   പമ്പയിൽ പതിമൂന്നും അച്ചൻ കോവിൽ ഏഴും കടവുകളിൽ നിന്നാണ് മണൽ വാരാനുള്ളത്.കടവുകളുടെ അതിരുകൾ നിർണയിച്ച് ടെൻഡർ നടപ‌ടികൾ പൂർത്തിയാക്കിയാൽ മാത്രമേ മണൽ വാരാൻ കഴിയുകയുള്ളൂ. എത്രയും വേഗം സർവേ പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർക്കു നൽകിയിരിക്കുന്ന നിർദേശം. കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിലെ ഏഴ് കടവുകളിൽനിന്ന്‌ മണൽവാരാൻ തീരുമാനം. അച്ചൻകോവിലാറ്റിലെ കടവുകളിൽനിന്നാണ് മണൽ നീക്കുന്നത്.…

Read More

മണിയാര്‍ അണക്കെട്ട് തുറക്കും; ജാഗ്രതവേണം-ജില്ലാ കലക്ടര്‍

  konnivartha.com:  പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെവെള്ളം തുറന്നുവിടുകയാണ്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും മാരാമണ്‍ കണ്‍വന്‍ഷന്‍ സമ്മേളനങ്ങളുടെ സംഘാടകരും ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നദിയില്‍ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

Read More

പമ്പ നദി സംരക്ഷിക്കാന്‍ വൈചാരിക സദസ്

  konnivartha.com: പമ്പ നദിയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക സദസ്സില്‍ നിര്‍ദേശിച്ചു. പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിലാണ് ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചത്. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂഎം) ആദര്‍ശ് പി കുമാര്‍ പങ്കെടുത്തു. പമ്പാ നദി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയുടെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍മനുഷ്യന്റെ വിവേകത്തോടെയുളള ഇടപെടല്‍ ആവശ്യമാണ്. പമ്പ പോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് മനുഷ്യകുലത്തിന് അപകടമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം. പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ എസ് ഡി വേണുകുമാറായിരുന്നു…

Read More