ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 22 ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും . സന്യാസികളും വിവിധ ഹൈന്ദവ സംഘടനകളുടെയും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്തു . ഈ മാസം 20 നാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ അയ്യപ്പസംഗമം നടത്തുന്നത്.ഇതിന് എതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു വന്നു . അയ്യപ്പ വിശ്വാസികളെ അണിനിരത്തി പന്തളം കേന്ദ്രമാക്കി ഘോഷയാത്രയും സമ്മേളനവും നടത്താനും തീരുമാനമായി . 101 അംഗ സംഘാടകസമിതിയുടെ പ്രസിഡന്റായി പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറിയും ശബരിമല കർമസമിതിയുടെ സംസ്ഥാന അധ്യക്ഷനുമായ പി.എൻ.നാരായണ വർമയെ തിരഞ്ഞെടുത്തു.വത്സൻ തില്ലങ്കേരി ( വര്‍ക്കിംഗ് പ്രസി), വി.ആർ.രാജശേഖരൻ (വൈ.പ്രസി.), കെ.പി.ഹരിദാസ്, അനിൽ വിളയിൽ, എസ്.ജെ.ആർ.കുമാർ (ജന. കൺ), കെ.സി.നരേന്ദ്രൻ, ജയൻ ചെറുവള്ളിൽ, വി.കെ.ചന്ദ്രൻ (ജോ. കൺ.)എന്നിവരെ തെരഞ്ഞെടുത്തു .…
Read Moreടാഗ്: pamba news
ശബരിമല :പമ്പയിലും ചക്കുപാലം രണ്ടിലും പാർക്കിങ്ങിന് അനുമതി
പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. താൽക്കാലികമായിട്ടാണ് അനുമതിയെന്നും ഗതാഗതക്കുരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാൽ നിയന്ത്രണമേർപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.24 മണിക്കൂർ ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് കോടതി അനുമതി നൽകിയിട്ടുള്ളത്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല.ചെയിൻ സർവീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ചെറിയ വാഹനങ്ങളെ കടത്തിവിടുന്നതിനെ കെഎസ്ആർടിസി എതിർത്തിരുന്നു.ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗം ശക്തമായി അവതരിപ്പിച്ചതോടെ കോടതി അനുമതി നൽകുകയായിരുന്നു.
Read More