ആറന്മുള വള്ളസദ്യ:അടുപ്പിലേക്ക് അഗ്നിപകരും

konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ . രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.

Read More

പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്‍റെ മൃതദേഹവും കണ്ടെത്തി

  konnivartha.com : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ കൂടി ആളുടെ മൃതദേഹം കണ്ടെത്തി. വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലത്തിനു സമീപമാണ് രാകേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.   നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. പള്ളിയോടം മറിയാനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Read More