പഞ്ചദിന ധന്വന്തരി യാഗം : പന്തൽ കാൽ നാട്ടു കർമ്മം നടന്നു

  konnivartha.com/പാലക്കാട് :പഞ്ചദിന ധന്വന്തരി യാഗത്തോടനുബന്ധിച്ചുള്ള പന്തൽ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് നടന്നു.പിരായിരി പുല്ലുക്കോട്ട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടേയും, മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പന്തൽ കാൽ യഥാവിധി പൂജിച്ചു. തുടർന്ന് മൂകാംബിക ട്രസ്റ്റ്‌ ചെയർമാൻ സജി പോറ്റി,യാഗം കോർഡിനേറ്റർ രാമൻ നമ്പൂതിരി, ജനറൽ കൺവീനർ ജി രാമചന്ദ്രൻ, കൺവീനർ ഗോകുലൻ എന്നിവർ ചേർന്ന് പന്തൽ കാൽ ഏറ്റുവാങ്ങി ശ്രീകോവിലിനു വലം വച്ച് യാഗവേദിയിലെത്തിച്ചു. ഭക്തജനങ്ങളുടെ ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കാൽ നാട്ടി. ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരായിരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ…

Read More

24 കാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി

  പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് മരിച്ചത്. 24 വയസായിരുന്നു. അഞ്ചുമൂര്‍ത്തി മംഗലം ചീക്കോട് സ്വദേശി സുജീഷ് വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.   സൂര്യ പ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്. ഇന്നു രാവിലെ യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുജീഷ് പൊലീസ് സ്റ്റേഷിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി . തുടര്‍ന്ന് സുജീഷ് സൂര്യപ്രിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read More