മ്യൂസിയം ഓഫ് റോയൽ കിങ്ഡംസ് ഓഫ് ഇന്ത്യ:രാജകീയ പൈതൃകങ്ങൾക്ക് ജീവനേകുന്നിടം

മ്യൂസിയം ഓഫ് റോയൽ കിങ്ഡംസ് ഓഫ് ഇന്ത്യ:രാജകീയ പൈതൃകങ്ങൾക്ക് ജീവനേകുന്നിടം: ഗുജറാത്തിലെ ഏകതാ നഗറില്‍ ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് തറക്കല്ലിട്ടു രാജ്യത്തിൻ്റെ പൊതുവായ പൈതൃകത്തോടും ഐക്യത്തിൻ്റെ നിശ്ചയദാര്‍ഢ്യത്തോടും ആദരസൂചകമായി 367 കോടി രൂപ ചെലവിൽ യശസ്സിൻ്റെയും പൈതൃകത്തിൻ്റെയും സംരംഭമെന്ന നിലയില്‍ നിർമിക്കുന്ന ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് രാഷ്ട്രീയ ഏകതാ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഇന്ത്യയുടെ രാജകീയ പൈതൃകം ആഘോഷിക്കുന്ന ദേശീയ ശേഖരമായി മ്യൂസിയം നിലകൊള്ളും. വിവിധ രാജവംശങ്ങളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമുള്ള രാജകീയ ചിഹ്നങ്ങൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, ചിത്രരചനകള്‍, പുരാവസ്തുക്കൾ എന്നിവയുടെ ഗാലറികളും മ്യൂസിയത്തിലുണ്ടാകും. ഏകതാ നഗറിലെ ഏകതാ പ്രതിമയ്ക്ക് സമീപം അഞ്ചേക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുക. നാല് പ്രമേയങ്ങളെ അടിസ്ഥാനമാക്കി സജ്ജീകരിക്കുന്ന ഗാലറികളില്‍ ചരിത്രപരമായ പുരാവസ്തുക്കൾ, രേഖകൾ, ഡിജിറ്റൽ അവതരണങ്ങള്‍ എന്നിവയുടെ സംവേദനാത്മക അനുഭവം മ്യൂസിയം സന്ദർശകർക്ക്…

Read More