പെരുമഴയെത്തിപ്പോയ്; ഒപ്പം രോഗങ്ങളും

മഴക്കാലം വരവായതോടെ പകര്‍‌ച്ചപ്പനികള്‍ പടരാനുള്ള സാധ്യതകളും ഏറുന്നു. പകര്‍ച്ചവ്യാധികളെ തടയുന്നതിനായി പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക . പനിയുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ച് പിടിക്കുക. പനിയോ പകര്‍ച്ചവ്യാധികളോ വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ സമീപിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. കൈകള്‍ നന്നായി കഴുകിയ ശേഷം ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തണുത്തതോ പഴയതോ ആയ. ഭക്ഷണം ഒഴിവാക്കുക. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്. പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ മലമുത്രവിസര്‍ജ്ജനം ചെയ്യുകയോ അരുത്. എലിയും കൊതുകും ഭീഷണികള്‍ വീടിന് ചുറ്റും ആനാവശ്യമായ കാടും പടര്‍പ്പും വളരാന്‍ അനുവദിക്കാതിരിക്കുക. വീടിന്റെ പരിസരങ്ങള്‍ ഇടയ്ക്കിടക്ക് പരിശോധിച്ച് എലികള്‍ മണ്ണ് തുരന്നിട്ടുണ്ടോ എന്ന് നോക്കുകയും എലികളെ നശിപ്പിക്കുകയും ചെയ്യുന്നതുവഴി എലിപ്പനികള്‍ പേലുള്ള…

Read More