Oscars 2025 Adrien Brody wins Best Actor, Mickey Madison wins Best Actress, Anora wins Best Picture തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപിച്ചു .ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ച് പുരസ്കാരങ്ങള്‍ നേടി അനോറ ലോകത്തിന്റെ നെറുകയില്‍ മികച്ച ചിത്രമായി .അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി.മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള…
Read More