ഒറിഗാമി – അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ

ഒറിഗാമി – അമ്മയുടെയും മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ KONNI VARTHA.COM : ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ഏപ്രിൽ 1-ന് ചിത്രം തീയേറ്ററിലെത്തും.പുഷ്കാസ് എൻ്റർടൈനേഴ്സിൻ്റ ബാനറിൽ, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകൻ ബിനോയ് പട്ടിമറ്റം തൻ്റെ സ്വന്തം ജീവിത കഥ തന്നെ സിനിമയാക്കുകയായിരുന്നു. തൻ്റെയും, അമ്മയുടെയും ജീവിത കഥ. മലയാളത്തിൽ ആദ്യമാണ് ഒരു സംവിധായകൻ സ്വന്തം ജീവിത കഥ സിനിമയാക്കുന്നത്. അതു കൊണ്ട് തന്നെ ഒറിഗാമി പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും.   വാർദ്ധക്യം പ്രകൃതി സഹജമായ ഒരു അവസ്ഥയാണ്.വാർദ്ധക്യത്തിൻ, ശാഠ്യങ്ങളും, ദുശ്ശാഠ്യങ്ങളും കൂടി വരും.മനുഷ്യന് പ്രായമാകുമ്പോൾ, മനസിന് പ്രായം കുറയുന്നു. ഈ അവസ്ഥയിൽ ചിലപ്പോൾ ഓർമ്മകൾ പോലും നഷ്ടപ്പെടുന്നു. അപ്പോൾ…

Read More