ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

    konnivartha.com : കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻസ് മന്ത്രാലയത്തിനു കീഴിലെ പെൻഷൻ & പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് കേന്ദ്ര ഗവണ്മെന്റ് സർവീസിൽ നിന്ന് വിരമിച്ചവർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേന്ദ്ര അണ്ടർ സെക്രട്ടറി ചരൺജിത് തനേജ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും ഫേസ് ഓതന്റിക്കേഷൻ സാങ്കേതികത ജനകീയമാക്കുന്നതുമായിരുന്നു പരിപാടിയുടെ ലക്‌ഷ്യം. 246 പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി. പെൻഷൻ & പെൻഷനേഴ്‌സ് ക്ഷേമ വകുപ്പ് ഇത് വരെ രാജ്യത്തു 64,72,213 ഡിഎൽസികൾ നൽകി. ഇതിൽ 3,47,336 ഫേസ് ഓതന്റിക്കേഷൻ ഡി എൽ സി കളും ഉൾപ്പെടും. കേന്ദ്ര ഗവണ്മെന്റിൽ നിന്ന് വിരമിച്ചവരുടെ 23,19,223 ഡിഎൽസികൾ ലഭ്യമാക്കി. ഇതിൽ 2,02,774 ഫേസ് ഓതന്റിക്കേഷൻ ഡിഎൽസികളും ഉൾപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുഐഡിഎഐ, പെൻഷനേഴ്സ് അസോസിയേഷനുകൾ…

Read More