അസല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് 2021 ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്‌സെറ്റ് മുഖേന ഓണ്‍ലൈനായയും പുതുക്കാം. ഇത് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്. അര്‍ഹതയുള്ളവര്‍: 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡിന്റിറി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/99 മുതല്‍ 8/18 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കുവാന്‍ കഴിയാതിരുന്നവര്‍. എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍. ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും…
Read More