കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു
Read Moreടാഗ്: oorali kavu
കല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)
കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ പ്രഭാത പൂജയോട് അനുബന്ധിച്ച് നടക്കും. നാളത്തെ തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഇന്ന് ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച് ഉത്രാടപൂയലും തുടർന്ന് അപ്പൂപ്പന് തിരു അമൃതേത്ത് ഊട്ട് നൽകി ഉത്രാട സദ്യയ്ക്ക് ദീപം…
Read Moreകോന്നി കല്ലേലിക്കാവ് : ഏഴാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു
konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. പ്രമുഖ ഭവന ജീവകാരുണ്യ പ്രവർത്തക ഡോ. എം എസ് സുനിൽ ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാർ കല്ലേലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്സ്ട്രേറ്റ് മാനേജർ സാബു കുറുമ്പകര സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര, സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ പ്രൊഫ.കോന്നി ഗോപകുമാർ, പറക്കോട് ബ്ലോക്ക് പ്രസിഡന്റ് എം പി മണിയമ്മ, മാധ്യമ പ്രവർത്തക ശ്രീജി,രഘുനാഥൻ ഉണ്ണിത്താൻ, ജയൻ കോന്നി എന്നിവർ സംസാരിച്ചു. പ്രസിദ്ധമായ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയും…
Read Moreകല്ലേലിക്കാവില്‍ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്ടാനത്തോടെ നടക്കും. എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജ, 999 മലക്കൊടി പൂജയും മലവില്ല് പൂജയും സമർപ്പിച്ച് നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അടയ്ക്കാപ്പറ, നാളികേരപ്പറ, അരിപ്പറ, അവൽപ്പറ, മലർപ്പറ,അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ…
Read More