ശബരിമല തീര്ഥാടനം :കല്ലേലി അച്ചന്കോവില് കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി konnivartha.com; : ശബരിമല തീര്ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര് കാല്നടയായി എത്തുന്ന പരമ്പരാഗത അച്ചന്കോവില് കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന് സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്കി . വനം വകുപ്പിന്റെ കല്ലേലി കാവല്പ്പുര മുതല് കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്കോവില് കോട്ടവാസല് ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല് വര്ഷങ്ങളായി അറ്റകുറ്റപണികള് നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികള് ആണ് .വാഹനങ്ങള് വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള് മണ്ണിട്ട് നികത്താന്…
Read Moreടാഗ്: oorali appooppan
തുലാം മാസം ആരംഭം :കല്ലേലിക്കാവില്‍ മലക്കൊടി ,മല വില്ല് പൂജ നടത്തി
konnivartha.com; കോന്നി : ശബരിമലയും അച്ചന്‍കോവിലുമടക്കമുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മലകള്‍ക്ക് ഉടയവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് എല്ലാ മലയാള മാസം ഒന്നാം തീയതി സമര്‍പ്പിക്കുന്ന ഒമ്പത് കൂട്ടം പ്രകൃതി വിഭവം കൊണ്ടുള്ള നവാഭിഷേക പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പുലര്‍കാലത്ത് സമര്‍പ്പിച്ചു . തുടര്‍ന്ന് നിലവറ തുറന്ന് സ്വര്‍ണ്ണ മലക്കൊടിയ്ക്കും മല വില്ലിനും ഊട്ടും പൂജകളും അര്‍പ്പിച്ചു . മലകളുടെ അനുഗ്രഹത്തിന് വേണ്ടിദക്ഷിണ സമര്‍പ്പിച്ച് വസ്ത്രവും അടുക്കുകളും വെച്ച് തെണ്ടും തെരളിയും വറപൊടിയും മുളയരിയും കാര്‍ഷിക വിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും 41 തൃപ്പടികളില്‍ സമര്‍പ്പിച്ചു പടി പൂജ നടത്തി . പ്രകൃതി വിഭവം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . കൌള ശാസ്ത്ര വിധി…
Read Moreകന്നിയിലെ ആയില്യം :കല്ലേലിക്കാവിൽ മഹോത്സവം സമർപ്പിച്ചു
konnivartha.com/കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക്…
Read Moreകല്ലേലിക്കാവില്‍ ആദ്യാക്ഷരം പൂജ വെച്ചു
കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ( മൂലസ്ഥാനം ) ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തിൽ താംബൂലം സമർപ്പിച്ചു പുസ്തകം പൂജ വെച്ചു. ഇനി രണ്ടു നാൾ അക്ഷരപൂജയും ആയുധ പൂജയും നടക്കും.ദുർഗാഷ്‌ടമി ദിനമായ നാളെ (30/09/2025) ദുർഗാദേവിക്ക് പ്രത്യേക പൂജകള്‍ ഉണ്ട് . മഹാനവമി ദിനമായ ബുധന്‍ മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ വ്യാഴം മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത്. തുടർന്ന് വിദ്യാരംഭം ചടങ്ങുകൾ തുടങ്ങും
Read Moreകല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ
ഇന്ന് രാത്രി 7 മണി മുതൽ കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പൻ (ചരിത്ര സംഗീത നൃത്ത നാടകം ) സ്ഥലം :കോന്നി ചിറയ്ക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മണ്ഡല മഹോത്സവം. തീയതി :2024 ഡിസംബർ 24 ചൊവ്വ (1200 ധനു :9) സമയം :രാത്രി 7 മണി മുതൽ
Read Moreകല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ, തിരു: അമൃതേത്ത്,ഉത്രാട സദ്യ, തിരുവോണ സദ്യ
പത്തനംതിട്ട (കോന്നി) :ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട് നൽകി സംതൃപ് ത്തിപ്പെടുത്തി തിരുവോണ ദിനത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് ആണ് തിരു അമൃതേത്ത്. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഉത്രാട സന്ധ്യയ്ക്ക് വറപ്പൊടിയും അരിമാവും ചേർത്തുള്ള ഗൗളി ഊട്ട് നടത്തി അനുഗ്രഹം ഏറ്റുവാങ്ങും. ദ്രാവിഡ ആചാരത്തോടെ കൗള ശാസ്ത്ര വിധി പ്രകാരം പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം,…
Read More