തുലാം മാസം ആരംഭം :കല്ലേലിക്കാവില്‍ മലക്കൊടി ,മല വില്ല് പൂജ നടത്തി

  konnivartha.com; കോന്നി : ശബരിമലയും അച്ചന്‍കോവിലുമടക്കമുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മലകള്‍ക്ക് ഉടയവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് എല്ലാ മലയാള മാസം ഒന്നാം തീയതി സമര്‍പ്പിക്കുന്ന ഒമ്പത് കൂട്ടം പ്രകൃതി വിഭവം കൊണ്ടുള്ള നവാഭിഷേക പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പുലര്‍കാലത്ത്‌ സമര്‍പ്പിച്ചു . തുടര്‍ന്ന് നിലവറ തുറന്ന് സ്വര്‍ണ്ണ മലക്കൊടിയ്ക്കും മല വില്ലിനും ഊട്ടും പൂജകളും അര്‍പ്പിച്ചു . മലകളുടെ അനുഗ്രഹത്തിന് വേണ്ടിദക്ഷിണ സമര്‍പ്പിച്ച്‌ വസ്ത്രവും അടുക്കുകളും വെച്ച് തെണ്ടും തെരളിയും വറപൊടിയും മുളയരിയും കാര്‍ഷിക വിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും 41 തൃപ്പടികളില്‍ സമര്‍പ്പിച്ചു പടി പൂജ നടത്തി . പ്രകൃതി വിഭവം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . കൌള ശാസ്ത്ര വിധി…

Read More

കല്ലേലിക്കാവിൽ മലക്കൊടി, മല വില്ല് പൂജ നടന്നു

  കോന്നി :കന്നി മാസ പിറവിയുമായി ബന്ധപ്പെട്ടു കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )999 മലയുടെ സ്വർണ്ണ മലക്കൊടി പൂജയും, മല വില്ല് പൂജയും, 41 തൃപ്പടി പൂജയും നടത്തി. എല്ലാ മലയാളം ഒന്നാം തീയതിയും നിലവറ തുറന്ന് മലക്കൊടി ദർശനത്തിനായി തുറന്ന് നൽകും. തുടർന്ന് മല വില്ലിന് പൂജയും 41 തൃപ്പടി പൂജയും സമർപ്പിക്കും.പ്രകൃതി സംരക്ഷണ പൂജയോടെ ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി

Read More

കല്ലേലി വിളക്ക് സമർപ്പിച്ചു

  അച്ചൻ കോവിൽ നദിയിലെ കുഞ്ഞോളങ്ങൾ ദീപനാളങ്ങൾ ഏറ്റുവാങ്ങി:കല്ലേലി വിളക്ക് സമർപ്പിച്ചു പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ പുണ്യ നദിയിൽ  കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു  . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ കിഴക്ക് ഉദിമലയിൽ നിന്നും നീർ പൊടിഞ്ഞ് തൊണ്ണൂറ് തോടും തൊണ്ടിയാറുമായി കൂടി കലർന്ന് കല്ലേലി കാവിനെ തൊട്ട് നമസ്ക്കരിച്ച് നാല് ചുറ്റി കടലിനെ ലക്ഷ്യമാക്കി പ്രയാണം തുടരുന്ന അച്ചൻകോവിൽ പുണ്യ നദിയിൽ മരോട്ടിക്കായിൽ എണ്ണ വീഴ്ത്തി തിരിയിട്ട് കത്തിച്ച് ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ…

Read More

കോന്നി കല്ലേലിക്കാവില്‍ 999 മല പൂജ സമര്‍പ്പിച്ചു

  കോന്നി : 999 മലകള്‍ക്കും അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മാസം തോറും നടത്തിവരാറുള്ള മല പൂജ സമര്‍പ്പിച്ചു . 999 മല പൂജയ്ക്ക് ഒപ്പം മൂര്‍ത്തി പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ എന്നിവയും നടന്നു . കളരിയില്‍ ദീപം പകര്‍ന്ന് അടുക്കാചാരങ്ങള്‍ സമര്‍പ്പിച്ചു . പരമ്പ് നിവര്‍ത്തി നെല്‍ വിത്ത് വിതച്ച് കരിക്കും കലശവും താംബൂലവും വെച്ചു ഊരാളി മലയെ ഊട്ടി സ്തുതിച്ച് സര്‍വ്വ ചരാചരങ്ങള്‍ക്കും മാനവകുലത്തിനും വേണ്ടി വിളിച്ചു ചൊല്ലി പ്രാര്‍ഥിച്ചു . മൂര്‍ത്തി പൂജയും പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജയും 999 മല പൂജയും അര്‍പ്പിച്ച് കരിക്ക് ഉടച്ച് രാശി നോക്കി .പൂജകള്‍ക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി  

Read More

കല്ലേലി കാവിൽ അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമര്‍പ്പിച്ചു

  കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) അഷ്ട നാഗങ്ങൾക്ക് ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട്…

Read More