ചെങ്ങറയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഉടന്‍ ആരംഭിക്കും: മന്ത്രി ജി.ആര്‍ അനില്‍ ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡും വിതരണം ചെയ്തു konnivartha.com: കോന്നി ചെങ്ങറ സമരഭൂമിയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ചെങ്ങറ സമരഭൂമിയില്‍ ഓണക്കിറ്റും പുതിയ റേഷന്‍ കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 5.76 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. റൈറ്റ് റേഷന്‍ കാര്‍ഡിലൂടെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ ലഭിക്കുവാനുള്ള സൗകര്യം ഒരുക്കി. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓണത്തോടനുബന്ധിച്ച് 6.5 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങറയില്‍ പുതിയതായി 25 റേഷന്‍ കാര്‍ഡുകളാണ്…
Read More