കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഒമിക്രോണ്‍ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഹൈ റിസ്‌ക്ക്, ലോ റിസ്‌ക്ക് വ്യത്യാസം ഇല്ലാതെ എല്ലാവരും ഏഴ് ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. വിമാനത്താവളങ്ങളില്‍ പരിശോധന നടത്തിവരുന്നു. പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ വീണ്ടും ജനിതക പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ഗൈഡ്‌ലൈന്‍സ് അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ക്വാറന്റൈനുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒമിക്രോണിന്റെ വ്യാപന തോത് കൂടുതലായതിനാല്‍ പൊതു ഇടങ്ങളിലും, ക്ലോസ്ഡ് ഇടങ്ങളിലും ആളുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ക്ലോസ് സ്‌പേസ് ഇടങ്ങളില്‍ മീറ്റിംഗുകള്‍ എയര്‍…
Read More