ഒമിക്രോണ്‍: അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്

  ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മലേറിയ വിമുക്ത ബ്ലോക്ക് തല പ്രഖ്യാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അതിതീവ്ര വ്യാപനശേഷിയുള്ള ഒമി ക്രോണിനെ പ്രതിരോധിക്കാന്‍ വലിയ ജാഗ്രതയുണ്ടാവണം. കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ദേശീയ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. പതിറ്റാണ്ടുകളായി കേരളം നടത്തിയ കൂട്ടായശ്രമത്തിന്റെ ഫലമാണത്. ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഇനിയുള്ള നാളുകളിലും തുടരണം. കേരളത്തിലെ ആരോഗ്യമേഖല ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചു. പ്രധാന ആശുപത്രികളും ഇപ്പോള്‍ ഓക്‌സിജന്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. 2025 ല്‍ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച പീഡിയാട്രിക് ഐ സി യു ഫെബ്രുവരിക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലേറിയ വിമുക്ത…

Read More