മണലാടിക്കോല്‍ പഴമയുടെ വിറകു പുര അഥവാ നദിയില്‍ നിന്നും വിറകു ശേഖരണം വേനല്‍ കടുത്തു .നദികളിലെ നീര് ഒഴുക്ക് കുറഞ്ഞു വരുന്നു .മണല്‍ തെളിഞ്ഞു . മണ ലാടി കോലുകള്‍ പറുക്കികൂട്ടുവാന്‍ സമയം ആയി. നദീ തീരവാസികളുടെ എക്കാലത്തെയും വിറകു പുരയാണ് മണലാടി കോലുകള്‍ .മഴക്കാലത്ത് തീ കത്തിക്കുവാന്‍ ഇത്രയും നല്ല മാര്‍ഗം ഇല്ല.ഇത് ഏതാനും വര്‍ഷം മുന്‍പ് നടന്നു വന്ന കാര്യമാണ് .ഇന്ന് തീ കൂട്ടി അടുപ്പ് കത്തിക്കുവാന്‍ ആധുനികതയുടെ പുറകെ പോകുന്നവര്‍ക്ക് മണ ലാടി കോലുകളുടെ ഉപകാരം അറിയില്ല .തീ കത്തിക്കുവാന്‍ മറ്റ് രീതികള്‍ ഇല്ലാതിരുന്ന ഒരു കാലം നമ്മള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു .മഴക്കാലത്ത് നദികള്‍ നിറയുമ്പോള്‍ വലിയ തടികളും വിറകും ഒഴുകി വരും .ചുഴികളില്‍ വിറകുകള്‍ അടിഞ്ഞ് മണലില്‍ ഉറയ്ക്കും .മഴമാറി നദി ശാന്തമായി ഒഴുകും .വിറകിലെ പുറമേ ഉള്ള വെള്ള കാല…
Read More