നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായം : സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം

  മാന്യമായ വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായമാണ് .ജോലി ചെയ്‌താല്‍ കൂലി ലഭിക്കണം .അതും മാന്യമായ കൂലി .കൂലി കൃത്യമായി നല്‍കുന്നില്ല എന്ന് മാത്രമല്ല വേതനം നല്‍കുന്ന” മാന്യന്‍റെ” നാവില്‍ നിന്നും പുറപ്പെടുന്ന അശ്ലീല പദങ്ങള്‍ കൂടി കേള്‍ക്കേണ്ട അവസ്ഥയിലാണ് നഴ്‌സിംഗ് വിഭാഗം .സ്വകാര്യ ആതുരാലയ ഭരണക്കാര്‍ രോഗികളെ ഞെക്കി പിഴിയുമ്പോള്‍ എല്ലാത്തിനും സാക്ഷിയായി രോഗികളുടെയും അടുത്ത ബന്ധുക്കളുടെയും ശാപ വചനം കൂടി കേള്‍ക്കേണ്ടി വരുന്നു . വളരെയേറെ ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചു ഒത്തുതീര്‍പ്പും സമവായവും നടപ്പിലാക്കുവാന്‍ ആതുരാലയഭരണകര്‍ത്താക്കളൊടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം കണ്ടിലെന്ന് നടിക്കരുത് . ജോലിചെയ്യമ്പോള്‍ ഏറ്റെടുക്കേണ്ടിവരുന്ന ജോലിഭാരവും പ്രവര്‍ത്തനസമയനിയമങ്ങളും അത്യന്തം കഠിനമെന്നിരിക്കെത്തന്നെ തുച്ഛമായ വേതനം നല്‍കി ഈ വിഭാഗത്തെ അവഹേളിക്കുന്ന അവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിരുന്നാല്‍തന്നെയും, ഇത്രകാലം ക്ഷമയോടെ ഇതിനു പരിഹാരമുണ്ടാകുമെന്ന…

Read More