ഡോ. ജിതേഷ്ജിയെ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു

  konnivartha.com: 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ 712 ആം നമ്പർ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു. റാന്നി ചെറുകോൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ചടങ്ങിൽ എൻ. എസ്. എസ്. റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ, കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രൻ എന്നിവർ പൊന്നാടയും മെമന്റോയും നൽകി ജിതേഷ്ജിയെ ആദരിച്ചു. കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം സെക്രട്ടറി കെ. ജി. സനിൽ കുമാർ, വനിതാ സമാജം പ്രസിഡന്റ് എസ്. ചിന്താമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…

Read More