കര്‍ക്കടകം,തണുത്ത കാറ്റേറ്റ് മനസ് തണുപ്പിക്കാനുള്ള കാലം കൂടിയാണ്.രാമായണ മാസം ആരംഭം .വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാസങ്ങളില്‍ ഒന്നാണ് കര്‍ക്കടകം. രാമായണ മാസമായാണ് അവര്‍ കര്‍ക്കടകത്തെ കാണുന്നത്. അതിനാല്‍ തന്നെ വരുന്ന ഒരു മാസക്കാലം വിശ്വാസികള്‍ക്ക് അദ്ധ്യാത്മിക ചിന്തകള്ക്കുള്ളതാണ്. നിലവിളക്കിന് മുന്നില്‍ എഴുത്തച്ഛന്റെ കിളിപ്പാട്ട് രാമായണം പാരായണം ചെയ്ത് ഭക്തിനിര്ഭരമാകുന്ന കാലം. അദ്ധ്യാത്മിക ചിന്തകളില്‍ മനം നിറയുന്ന വിശ്വാസി പുത്തന്‍ ചിന്തകളുമായി പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കും. വറുതിയുടെ പഞ്ഞമാസം ഭക്തിക്കപ്പുറം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ കഥ കൂടിയുണ്ട് കര്ക്കടകത്തിന് പറയാന്‍. പാടത്തും പറമ്പിലും പണിയില്ലാത്ത വറുതിയുടെ കാലം. ചോര്‍ന്നൊലിക്കുന്ന കൂരയ്ക്ക് കീഴില്‍ മേലാളന്റെ കനിവ് കാത്ത് കഴിഞ്ഞ കാലം. ഒരു നേരത്തെ അന്നത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്തെ പഞ്ഞമാസമെന്ന പേരിട്ടും മലയാളി വിളിച്ചിരുന്നു.മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട് ഈ മാസത്തിന്. മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു,…
Read More