നോർക്ക റൂട്ട്സ് സാന്ത്വന അദാലത്ത് എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ

  തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ താലൂക്കിലുമാണ് സാന്ത്വന അദാലത്ത് നടത്തുക. എറണാകുളത്ത്  ജനുവരി 21 നും,  കോട്ടയത്ത്  28 നും തൃശ്ശൂർ, ചാവക്കാട് താലൂക്കുകൾക്കായുളള അദാലത്ത് 25 – നുമാണ് അദാലത്ത്. എറണാകുളം അദാലത്ത്, എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാം നിലയിലുള്ള നോർക്ക റീജിയണൽ ഓഫീസിലാണ് നടക്കുക. തൃശ്ശൂരിലും കോട്ടയത്തും കളക്ടറേറ്റ് കോൺഫറൻസ് ഹാളുകളായിരിക്കും വേദികൾ.  സാന്ത്വന പദ്ധതി അദാലത്തിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ദയവായി പ്രസ്തുത അഡ്രസ്സിൽ ഹാജരാകാകേണ്ടതാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു  വേണ്ടി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന‘. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര…

Read More